Thursday, March 17, 2016

നന്മയുടെ രാഷ്‌ട്രീയം

ദോഹ:വെല്‍ഫെയര്‍ പാര്‍‌ട്ടിയുടെ സമുന്നതനായ നേതാവ്‌ സജീദ്‌ ഖാലിദ്‌ ഇന്നു നടത്തിയ ഒരു പ്രസ്‌താവന സി.എഫ്.ടി ലേഖകന്‍ ഇവിടെ പകര്‍‌ത്തുന്നു.  നിയമസഭാ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ പ്രമുഖരില്‍ ഒരാളാണ്‌ ശ്രീ ഖാലിദ്‌.

'ഞങ്ങളുടെ പ്രവർത്തകരുടെ കയ്യാൽ ഒരു ഭാര്യപോലും വിധവയാകില്ലെന്നും ഒരു അമ്മയും അച്ഛനും മകനെ നഷ്ടപ്പെട്ടവനാകില്ലെന്നും ഒരു സഹോദരനും സഹോദരിയും സഹോദരനെ നഷ്ടപ്പെട്ടവനാകില്ലെന്നും ഇതുവരെ അങ്ങനെ ആരും ആയിട്ടില്ലെന്നും ഉറപ്പു നൽകാൻ കഴിയുന്ന പാർട്ടിയെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത് എന്നതിൽ അഭിമാനമുണ്ട്.രാഷ്ട്രീയ വൈരക്കൊലക്കത്തിയിൽ ഇനിയും ഒരു മക്കളും അനാഥരാകരുത്. ഒരമ്മക്കും മകനെ നഷ്ടപ്പെടരുത്.. ഒരു സുമംഗലിയും വിധവയാകരുത്... അത്രയെങ്കിലും കരുതൽ നൽകാത്ത പൊതുപ്രവർത്തനമാകരുത് രാഷ്ട്രീയ പ്രവർത്തനം'.

വെല്‍‌ഫെയര്‍ രാജ്യമെന്നത്‌ കേവല സങ്കല്‍‌പമല്ലെന്നും സജീദ്‌  ടൈംലൈനില്‍ കുറിച്ചു.