Wednesday, March 2, 2016

മതേതര ചേരിയുടെ യോജിച്ച നീക്കം അനിവാര്യം

ദോഹ:ജനാധിപത്യ സം‌രക്ഷണത്തിനു മതേതര ചേരിയുടെ യോജിച്ച നീക്കം അനിവാര്യമാണെന്ന്‌ വെല്‍‌ഫെയര്‍ പാര്‍‌ട്ടി സം‌സ്ഥാന സെക്രട്ടറി കെ.എ.ഷഫീഖ്‌ ദോഹയില്‍ പറഞ്ഞു.. കള്‍‌ച്ചറല്‍ ഫോറം തൃശുര്‍ ജില്ലാ കമ്മിറ്റി സം‌ഘടിപ്പിച്ച സാം‌സ്‌കാരിക സദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ജനാധിപത്യ ഇന്ത്യയില്‍ ദേശ സ്‌നേഹത്തിന്റെ അളവുകോല്‍ നിശ്ചയിക്കുന്നതാര്‌ എന്ന തല്‍ക്കെട്ടില്‍ കള്‍‌ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ്‌ ദോഹയിലെ വിവിധ സം‌ഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ചര്‍‌ച്ചാ സദസ്സ്‌ സം‌ഘടിപ്പിച്ചത്‌.വെല്‍-ഫെയര്‍ പാര്‍‌ട്ടി സം‌സ്ഥാന സെക്രട്ടറി കെ.എ ശഫീഖ്‌ ഉദ്‌ഘാടനം ചെയ്‌ത പരിപാടിയില്‍ ഇന്‍‌കാസ്‌ പ്രതിനിധി ബഷീര്‍ തുവാരിക്കല്‍,സംസ്‌കൃതി പ്രതിനിധി ബിജു പി.മം‌ഗലം,കെ.എം.സി.സി പ്രതിനിധി ജാഫര്‍ തയ്യില്‍ എന്നിവര്‍ സം‌സാരിച്ചു.
രാജ്യത്തെ ഏക സം‌സ്‌കാരികതയിലേയ്‌ക്ക്‌ നയിക്കാനാണ്‌ സം‌ഘപരിവാരം ശ്രമിക്കുന്നതെന്നും വര്‍‌ഗ്ഗീയ ദ്രുവീകരണത്തിലൂടെ അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും കെ.എ ശഫീഖ്‌ കുറ്റപ്പെടുത്തി.എഫ്‌.സി.സി ഹാളില്‍ നടന്ന പരിപാടിയില്‍ കള്‍‌ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ്‌ മജീദലി അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി ഷം‌സീര്‍ ഹസന്‍ സ്വാഗതവും പ്രോഗ്രാം കണ്‍‌വീനര്‍ അനസ്‌ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.